ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെആദ്യ ഘട്ട ബോധവൽക്കരണ ത്തിന്റെ പ്രചരണാർത്ഥം, വൈപ്പിൻ നിയോജക മണ്ഡലം എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സമൂഹത്തിന്റെ വിവിധ ശ്രേണിയിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ചു കൊണ്ട്, കുഴുപ്പിള്ളി പഞ്ചായത്തിന്റെ തെക്കേഅതിർത്തിയിലുളള തീരദേശത്തു നിന്നും കാൽനട ജാഥ നടത്തി. കാൽനട ജാഥയിൽ ലയൺസ് ഇന്റർനാഷണലിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് വിഡിജി ലയൺ ഡോ: ബീന രവികുമാർ, ഞാറക്കൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ എൻ.എം. രവി, പറവൂർ ടൗൺ ക്ലബ്ബ് പ്രസിഡന്റ് ലയൺ കുസുമൻ, സെക്രട്ടറി ലയൺ ജോസഫ്, ലയൺ ദാസ് എന്നിവർ അനുഗമിച്ചു.