രണ്ടാം ടി-20യിൽ ലങ്കക്കെതിരെ ഇന്ത്യക്ക് 16 റൺസ് തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ഇന്ത്യയുടെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 ൽ അവസാനിച്ചു. സൂര്യകുമാർ യാദവും അക്സർ പട്ടേലും അർദ്ധ സെഞ്ചുറികളുമായി പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ഇന്നിംഗ്സ് 20 ഓവറിൽ എട്ട് വിക്കറ്റിന് 190 റൺസിൽ അവസാനിച്ചു.അക്സർ പട്ടേൽ, സൂര്യകുമാർ യാദവ്, ശിവം മാവി വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യയെ വിജയത്തിലെത്തിച്ചില്ല. ഇതോടെ പരമ്പരയിൽ ഒരു മത്സരം അവശേഷിക്കേ ലങ്ക 1-1ന് ഒപ്പമെത്തി.
