ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നി പനി പടരുന്നു. ഈ വൈറസ് പന്നികളിൽ മാത്രം കാണുന്നതും 100 ശതമനം ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ളതുമാണ്. എങ്കിലും മറ്റു പക്ഷിമൃഗാദികളിലേക്ക് പടരുന്നതായി കണ്ടെത്തിയിട്ടില്ല. സമീപ പഞ്ചായത്തായ കുമരകവും നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ കുമരകം പഞ്ചായത്തിൻ്റെ അതിർത്തിക്കുള്ളിൽ പന്നി, പന്നിമാംസം, പന്നി കാഷ്ടം, പന്നി തീറ്റ, പന്നി ഇറച്ചി ഉല്പന്നങ്ങൾ എന്നിവ കൊണ്ടുവരുന്നതും കുമരകംവഴി കടത്തി കൊണ്ടുപോകുന്നതും നിരോധിച്ചിരിക്കുന്നതായി കുമരകം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു..
_________________________