യുപിയിൽ ആശുപത്രിക്ക് പുറത്തുവച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. മുഗൾസരായി സിറ്റിയിൽ രവി നഗറിലെ ദയാൽ ആശുപത്രിക്ക് പുറത്തുവെച്ച് രാവിലെ 9.30 ഓടെ ആയിരുന്നു അപകടം. ആശുപത്രിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്ന് സിലിണ്ടറുകൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഓക്സിജൻ നൽകുന്ന കമ്പനിയിലെ ജീവനക്കാരാണ് മരണപ്പെട്ടത്. പൊട്ടിത്തെറിയിൽ ആശുപത്രിയുടെയും അടുത്തുള്ള വീടുകളുടെയും ജനാല ചില്ലുകൾ പൊട്ടിത്തെറിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
