വാഹനം ഓടിച്ചു നോക്കുന്നതിന്റെ ദൃശ്യമടക്കം ഫേസ്ബുക്കിലൂടെ പങ്കുവക്കുകയും ചെയ്‌തു. ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഉടൻതന്നെ ബാക്കി ബസുകൾ കൂടി എത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പുതിയ ടെക്നോളജിയും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തിയതിതന്നെ നൽകും എന്ന പ്രഖ്യാപനവും മന്ത്രി പാലിച്ചു. കെഎസ്‌ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം ഒറ്റത്തവണയായി മാസത്തിലെ അവസാന ദിവസമായ 30-ാം തിയതി വിതരണം ചെയ്തുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചിരുന്നു. തുടർച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്.