കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ്് മെക്കാനിക്ക് ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ നിയമനം. സെപ്റ്റംബർ 18ന് രാവിലെ 10.30ന് അഭിമുഖം നടത്തും. എസ്.സി. വിഭാഗക്കാർക്കാണ് ഒഴിവ്. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങിൽ ബി ടെക്കും ഒരുവർഷ പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷ പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ എൻ.ടി.സി.യും മൂന്നുവർഷ പരിചയവുമാണ് യോഗ്യത.
ഫോൺ: 0481 2535562