കോട്ടയം: ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം ഇന്നു മുതല്‍ ഏപ്രില്‍ രണ്ടു വരെ കുമരകത്തു നടക്കും. ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, ജി 20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ടഒമ്പതുരാഷ്ട്രങ്ങള്, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള നൂറ്റി ഇരുപതിലധികം പ്രതിനിധികള്‍ പങ്കെടുക്കും. നാലു ദിവസത്തെ സമ്മേളനത്തില്‍ ജി 20 യുടെ സാമ്പത്തിക, വികസന മുന്ഗണനകളെക്കുറിച്ചുംസമകാലിക ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ബഹുമുഖ ചര്‍ച്ചകള്‍ നടക്കും.
ആഗോള തലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങള്‍ ഷെര്‍പ്പമാരുടെ രണ്ടാം യോഗം ചര്‍ച്ചചെയ്യും. ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തകസമിതികള്‍ക്കുകീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും.