മറയൂർ :വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കാലിന് പരുക്കേറ്റത്. മറയൂരില്‍ വച്ചാണ് സംഭവം. ഷൂട്ടിങ്ങിനിടെ ബസില്‍ നിന്ന് വീഴുകയായിരുന്നു.കാലിന്റെലിഗമെന്റിനാണ് പരുക്കേറ്റത്.
പരുക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. ഇന്ന് ശസ്ത്രക്രിയ നടത്തുമെന്ന് വിവരം. ജി.ആർ ഇന്ദുഗോപന് എഴുതിയ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. അരവിന്ദ് കശ്യപാണ് ചിത്രത്തിന്റ ക്യാമറ. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ ചിത്രമായ 'കാന്താര'യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്.