പാലക്കോട് മണ്ണാർക്കാട് കല്ലടി എം ഇ എസ് കോളേജിലെ കുട്ടികളെയും അധ്യാപകരെയും മണാലിയില്‍ വഴിയാധാരമാക്കി ടൂർ ഓപ്പറേറ്റർ. ടൂർ പാക്കേജിന്റെ ഭാഗമായാണ് ഇവർ മണാലിയില്‍ എത്തിയത്.
പിന്നാലെ ടൂർ ഓപ്പറേറ്റർ സംഘത്തെ കൈയൊഴിഞ്ഞു. മണാലിയില്‍ മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ബ്ലോക്ക് ആയതിന് പിന്നാലെയാണ് സംഭവം.
റൂം അറേഞ്ച് ചെയ്യാനോ ഭക്ഷണം നല്‍കാനോ ടൂർ ഓപ്പറേറ്റർ തയ്യാറായില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43 കുട്ടികളും 3 അധ്യാപകർക്കുമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. 75 ശതമാനം തുകയും വാങ്ങിയ ശേഷമാണ് ടൂർ ഓപ്പറേറ്ററുടെ ക്രൂരത.
നിരവധിപേർക്ക് ആരോഗ്യ പ്രശ്നങ്ങളടക്കം ഉണ്ടായിട്ടും ടൂർ ഓപ്പറേറ്റർ തിരിഞ്ഞു നോക്കിയില്ലെന്നും വിദ്യാർഥികള്‍ പരാതിപ്പെട്ടു.
കടുത്ത മഞ്ഞുവീഴ്ചയിലും 3 ദിവസമാണ് വിദ്യാർഥികള്‍ മണാലിയില്‍ കുടുങ്ങിയത്. പിന്നീട് സ്വന്തം ചെലവില്‍ ഇവർ ദില്ലിയിലേക്ക് എത്തി. വാഹനത്തിനായി 6 കിലോമീറ്ററോളം വിദ്യാർഥികള്‍ക്ക് മഞ്ഞില്‍ നടക്കേണ്ടി വന്നതായും പറയുന്നു.














































































