ലക്നോ: ഇന്ത്യന്‍ സൈന്യം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സേനയാണെന്നു പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. സംഭവത്തില്‍ യോഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. വെള്ളിയാഴ്ചയ്ക്കുള്ളില് മറുപടി നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
നേരത്തെ
ഗാസിയാബാദ് കളക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍
യുപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. ഭീകരര്‍ക്കു നേരെ മോദിയുടെ സൈന്യം ബുള്ളറ്റും
ബോംബുകളുമാണ് അയച്ചുകൊണ്ടിരുന്നത്. കോണ്‍ഗ്രസ്
സര്‍ക്കാര്‍ ഭീകരര്‍ക്ക് ബിരിയാണി
വിളമ്പുകയായിരുന്നു.
കഴിഞ്ഞ ദിവസം ഗാസിയാബാദിലും ഗ്രെയ്റ്റര്‍ നോയിഡയിലും
നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ആദിത്യനാഥ് മോദിയെ
പുകഴ്ത്തി വെട്ടിലായത്.