ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ അടിച്ചു കൂട്ടിയത് 283 റൺസ്.
കേവലം 47 പന്തിൽ 120 റൺസെടുത്ത് പുറത്താകാതെ നിന്ന തിലക് വർമ്മ ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചു നിലംപരിശാക്കി.
10 സിക്സറുകളും, 9 ബൗണ്ടറികളുമാണ് ആ ബാറ്റിൽ നിന്നും പിറന്നത്. കഴിഞ്ഞ ട്വൻ്റി 20 യിലും തിലക് വർമ്മ സെഞ്ച്വറി നേടിയിരുന്നു.
ഗ്രൗണ്ടിൻ്റെ നാല് പാടും ബൗണ്ടറികളും സിക്സറുകളും അനായാസം കണ്ടെത്തിയ മലയാളി താരം സഞ്ജു സാംസൺ 56 പന്തിൽ നിന്നും 109 റൺസെടുത്താണ് പുറത്താകാതെ നിന്നത്.
9 സിക്സറുകളും, 6 ബൗണ്ടറികളുമാണ് സഞ്ജു അടിച്ച് കൂട്ടിയത്.
18 പന്തിൽ 36 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ്മയാണ് പുറത്തായ ഏക ബാറ്റർ. 4 സിക്സറുകളാണ് അഭിഷേക് പറത്തിയത്.