ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്തിൽ കോൺഗ്രസ് അംഗം കൂറുമാറി എൽ ഡി എഫിൽ ചേർന്ന് പ്രസിഡന്റ് ആയി.
10-ാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഔസേപ്പച്ചൻ വെമ്പാടന്തറയാണ് കൂറുമാറിയത്.
കോൺഗ്രസിലെ ജോഷി കൊല്ലാറ ആണ് പരാജയപ്പെട്ടത്.
യു ഡി എഫിനായിരുന്നു എൽ ഡി എഫിനേക്കാൾ ഒരു സീറ്റ് കൂടുതൽ.
16 അംഗ ഭരണസമിതിയിൽ യുഡിഎഫ് 7 എൽഡിഎഫ് 6, എൻഡിഎ 3 എന്നതായിരുന്നു കക്ഷിനില.
കോൺഗ്രസ് അംഗം കൂറുമാറിയതോടെ എൽ ഡി എഫിന് ഭൂരിപക്ഷം.















































































