K.A. അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക്ക് ലൈബ്രറി ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടന്നു. മുനിസിപ്പൽ കൗൺസിലർ P.D സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ശ്യാംകുമാർ സ്വാഗതം പറഞ്ഞു.
മുതിർന്ന മാധ്യമപ്രവർത്തകൻ ആത്മജ വർമ്മ മുംഖ്യപ്രഭാഷണം നടത്തി.
ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിൻ്റ് സെക്രട്ടറി മനു കെ കെ , അഡ്വക്കേറ്റ് സന്തോഷ് പി വർഗീസ്, ബാബു K എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കമ്മിറ്റി അംഗം സിജിമോൾ എം എസ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.
തുടർന്ന് നിരവധി ലൈബ്രറിയംഗങ്ങൾ അവതരിപ്പിച്ച വയലാർ ഗാനാലാപനവും കാവ്യാലാപനവും വയലാർ ഗാനങ്ങളുടെ ദൃശ്യ ആവിഷ്കാരവും നടന്നു.













































































