പിടിയരി ഊട്ടുനേർച്ചയും വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണവും ഇന്നു നടക്കും.
രാവിലെ 11ന് സിഎംഐ സഭയിലെ അമ്പതിലേറെ നവവൈദികർ ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും.
ഉച്ചയ്ക്ക് ഒന്നിന് പിടിയരി ഊട്ടുനേർച്ച ആരംഭിക്കും. വിശുദ്ധ ചാവറയച്ചൻ തുടക്കം കുറിച്ച സാമൂഹിക വിപ്ലവമായ പിടിയരി ശേഖരണത്തിന്റെയും ഭക്ഷണ വിതരണത്തിന്റെയും ഓർമകളുണർത്തുന്ന ഊട്ടുനേർച്ചയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കും.
വൈകുന്നേരം അഞ്ചിന് ഫാ.തോമസ് കല്ലുകളത്തിന്റെ മുഖ്യകാർമികത്വത്തില്‍ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും.
പള്ളിയില്‍നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം കെ ഇ കോളജ്, മറ്റപ്പള്ളി കവല വഴി ഫാത്തിമമാതാ കപ്പേളയിലെത്തും. അവിടെ സീറോമലബാർ സഭയുടെ പിആർഒ ഫാ. ടോം ഓലിക്കരോട്ട് തിരുനാള്‍ സന്ദേശം നല്‍കും. തുടർന്ന് പ്രദക്ഷിണം പള്ളിയിലെത്തി സമാപിക്കും.















































































