നിയമ തർക്കങ്ങൾക്കിടെയാണ് ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള സർക്കാരിൻ്റെ നീക്കം.
എസ്റ്റേറ്റ് ഏറ്റെടുത്തതായി എൽസ്റ്റണിൽ കളക്ടർ നോട്ടീസ് പതിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് നടപടി.
64.4705 ഹെക്ടർ ഭൂമിയാണ് ദുരന്തനിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്.
ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, ഭൂമി ഏറ്റെടുക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫിസര്‍ ജെ.ഒ.അരുൺ, എഡിഎം കെ.ദേവകി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാത്രി തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോർഡ് സ്ഥാപിച്ചത്. തുടർന്ന് അർധരാത്രിയോടെ നിർമാണ പ്രവർത്തികൾ ആരംഭിക്കാനുള്ള അനുമതി ഊരാളുങ്കലിന് നൽകുകയായിരുന്നു.