തിരുവനന്തപുരം : ഇരട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്.ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്.
ഗംഗാതടത്തിൽ പശ്ചിമ ബംഗാളിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു.ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡിന് മുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട് . രാജസ്ഥാന് മുകളിൽമറ്റൊരു ന്യൂനമർദ്ദം കൂടി സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായിതുടരുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.