ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും 9 മരണം. നൂറോളം പേർക്ക് പരുക്ക്.റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി. രണ്ട് മിനിറ്റ് ഇടവേളകളിൽ രണ്ട് ഭൂചലനം ഉണ്ടായി. ആദ്യ ഭൂചലനം ഉണ്ടായത് ഇന്നലെ രാത്രി 10.17നാണ്. പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്. പാകിസ്താനിലെ കെട്ടിടങ്ങളിൽ വിള്ളൽ ഉണ്ടായി. ഭൂചലനം ഉണ്ടായത് ആറ് രാജ്യങ്ങളിലാണ്. ജനങ്ങൾ വീടുകളിൽ നിന്നും പുറത്തേക്ക് ഓടി. കൽകാജി, ജാമിയ നഗർ, ശാഹ് എന്നിവിടങ്ങളിൽ നിന്ന് അപായ സന്ദേശം ലഭിച്ചതായി ഫയർ ഫോഴ്സ് അറിയിച്ചു. രാജസ്ഥാനിലെ ശ്രീഗംഗ നഗറിൽ കെട്ടിടങ്ങളിൽ വിള്ളൽ രൂപപ്പെട്ടു.
















































































