ഡൽഹി: 2023- 24 വർഷത്തെ രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി, ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മദ്ധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിർമ്മല സീതാരാമൻ ഇത് അഞ്ചാം തവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് പ്രസംഗം രാവിലെ 11 മണിക്ക് ആരംഭിക്കും.ലോകത്തിലെ പ്രധാന വികസിത സമ്പദ് വ്യവസ്ഥകൾ മാന്ദ്യം മൂലം തളർന്നുപോകുന്ന സമയത്താണ് 2023-ലെ ഇന്ത്യൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന വിശേഷണം നിലനിർത്തിക്കൊണ്ട് ഇന്ത്യയുടെ ജിഡിപി 6-6.8% പരിധിയിൽ വളരുമെന്ന് സാമ്പത്തിക സർവേ ഇപ്പോഴും പ്രതീക്ഷിക്കുന്നു.
