ഡല്‍ഹി: ജിഎസ്ടി ആനുകൂല്യങ്ങള്‍ പൗരന്മാർക്ക് കൈമാറുന്നത് താൻ നേരിട്ട് നിരീക്ഷിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തുടനീളമുള്ള ആളുകള്‍ ജിഎസ്ടി പരിഷ്കാരങ്ങളെ സ്വാഗതാർഹമായ നീക്കമാണെന്ന് വിശേഷിപ്പിച്ചതായി ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി പരിഷ്കാരങ്ങള്‍ക്ക് നീണ്ട ജോലി സമയവും ഉദ്യോഗസ്ഥ പ്രയത്നവും ആവശ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജിഎസ്ടി പരിഷ്കരണം സംസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും ലാഭം ജനങ്ങള്‍ക്ക് ലഭിക്കില്ല എന്നുമുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേസമയം ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന ബിജെപി എംപിമാരുടെ യോഗത്തില്‍ ജിഎസ്ടി പരിഷ്കരണത്തെ പറ്റി പ്രധാനമന്ത്രി വിശദീകരിക്കും.