ചെംസ്‌ഫോര്‍ഡില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് അണ്ടര്‍19 രണ്ടാം യൂത്ത് ടെസ്റ്റിൻ്റെ അവസാനദിനം റൺമഴയും പെയ്തു. ഇംഗ്ലണ്ടിനായി ബെന്‍ ഡോക്കിന്‍സിൻ്റെ സെഞ്ച്വറി നേട്ടവും റാല്‍ഫി ആല്‍ബര്‍ട്ട് പത്ത് വിക്കറ്റ് നേട്ടവും കൈവരിച്ചു. അവസാനദിനം 521 റൺസ് ആണ് ഇരുടീമുകളും നേടിയത്.
മഴയെ തുടർന്ന് മത്സരം പിരിഞ്ഞപ്പോൾ ഇരു ടീമുകളും സമനിലയിലായിരുന്നു. നാലാം ദിനം 93 എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് ആരംഭിച്ചത്. സ്‌കോര്‍ബോര്‍ഡ് 324ല്‍ എത്തിയപ്പോള്‍ ഡിക്ലയര്‍ ചെയ്തു. അതായത് 231 റണ്‍സ് അവര്‍ അടിച്ചുകൂട്ടി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ 290 റണ്‍സും നേടി. അതായത് മൊത്തം 521 റണ്‍സാണ് നാലാം ദിനം പിറന്നത്. ഡോക്കിന്‍സ് 136 റണ്‍സാണ് നേടിയത്.
ആദം തോമസ് അദ്ദേഹത്തിന് കൂട്ടായി 91 റണ്‍സുമെടുത്തു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ആയുഷ് മെഹ്‌ത്രെ 126 റണ്‍സെടുത്തിരുന്നു. അഭിജ്ഞാന്‍ കുണ്ടു 65 റണ്‍സെടുത്തു. അതേസമയം, വൈഭവ് സൂര്യവംശിക്ക് രണ്ട് ഇന്നിങ്‌സുകളിലും തിളങ്ങാനായില്ല.