2 പേർക്ക് ഉപയോഗിക്കാവുന്ന 60 മുറികളാണുള്ളത്. 2,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. കട്ടിൽ, മേശ, കസേര തുടങ്ങിയ സൗക ര്യങ്ങളുണ്ട്.
കുടുംബശ്രീയാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണത്തിന് വേറെ തുക നൽകണം.
സന്ദർശകമുറി, വായനമുറി, ഡോർമിറ്ററി, സൗകര്യങ്ങളുണ്ട്.
3,196 ചതുരശ്രയടി വലുപ്പമു ള്ള കെട്ടിടം 4.2 കോടി രൂപ മുടക്കിയാണ് നിർമിച്ചത്.
താൽപര്യമുള്ളവർ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസുമായി ബന്ധപ്പെടണം.
അടുത്തയാഴ്ച പ്രവർത്തനം ആരംഭിക്കും.
മുൻഗണനാടിസ്ഥാനത്തിലാകും പ്രവേശനം. ഫോൺ: 0481- 2563254, 8086395150