ബസേലിയസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ രാജീവ് ചന്ദ്രശേഖറിനെ സ്വീകരിച്ചു.
ബിജെപി വികസിത് കേരളം പരിപാടിയുടെ ഭാഗമായി ജില്ലകൾ തോറും നടത്തിവരുന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
ബിജെപി മധ്യമേഖലാ അധ്യക്ഷൻ എൻ ഹരി, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി ലിജിൻലാൽ, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വക്കേറ്റ് നോബിൾ മാത്യു, ഷോൺ ജോർജ്, തുടങ്ങിയ നേതാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു..
20 മിനിറ്റോളം കാതോലിക്കാ ബാവയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജീവ് ചന്ദ്രശേഖർ മടങ്ങിയത്