
*
ഡിസംബർ രണ്ടിന് തീയറ്റർ റിലീസ് ഉണ്ടാവും.
ഉപാധികൾ ഇല്ലാതെയാണ് റിലീസെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിർത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിനോട് പ്രത്യേകം നന്ദി പറയുന്നതായും സജി ചെറിയാൻ പറഞ്ഞു.
സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ മോഹന്‍ലാലും സര്‍ക്കാരുമായി ആത്മാര്‍ഥമായാണ് സഹകരിച്ചതെന്നും മന്ത്രി പറഞ്ഞു. തീയറ്റര്‍ റിലീസിനു ശേഷമാകും ചിത്രം ഒടിടിയില്‍ പുറത്തിറങ്ങുക. നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയറ്റർ റിലീസിനെത്തുന്നത്.