ജി സുധാകരന്റെ ജന്മനാടായ താമരക്കുളത്ത് സിപിഎം പ്രതിഷേധ പ്രകടനം.
വർഗ വഞ്ചനക്ക് മാപ്പില്ല എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിൽ സുധാകരനെതിരെ രൂക്ഷ മുദ്രാവാക്യങ്ങൾ ഉയർത്തി.
'വലതന്മാരുടെ എച്ചിൽ നക്കി സുധാകരൻ' എന്ന് മുദ്രാവാക്യം വിളി ഉയർന്നു.ജി ഭുവനേശ്വരന്റെ രക്തസാക്ഷി കുടീരത്തിൽ നൂറുകണക്കിന് പ്രവർത്തകർ ഒത്തുകൂടി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം














































































