ബജറ്റിനു ശേഷം ലോക കേരളസഭയ്ക്കായി മൂന്ന് ദിവസത്തേക്ക് പിരിഞ്ഞ ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ച15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഇന്ന് പുനരാരംഭിക്കും.
ശബരിമല സ്വർണ കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാർ നടത്തുന്ന സത്യാഗ്രഹ സമരവും പുനരാരംഭിക്കും.
വിവിധ വിഷയങ്ങള്‍ ഉയർത്തി പ്രതിപക്ഷം ഇന്നും സഭ പ്രക്ഷുബ്ധമാകും. ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് ലഭിച്ച പരാതി എത്തിക്സ് കമ്മിറ്റി ഇന്ന് പരിഗണിക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ടി.കെ മുരളി എംഎല്‍എയാണ് സ്പീക്കർക്ക് പരാതി നല്‍കിയത്.














































































