കൈനടി കരുമാത്ര ക്ഷേത്രത്തിലെ കുംഭമാസ കറുത്ത വാവു ദർശനം 17നും സർപ്പപൂജ 14നും. വിഷരോഗ ശമനത്തിനും സർപ്പദോഷ പരിഹാരത്തിനും പ്രസിദ്ധമായ കൈനടി കരുമാത്ര ക്ഷേത്രത്തിലെ കുംഭമാസ വിശേഷാൽ പൂജകൾ ഈ മാസം 14 മുതൽ 17 വരെ.
14ന് രാവിലെ 9 മുതൽ തോട്ടക്കാട് കല്ലമ്പള്ളി ഇല്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ സർപ്പപൂജ നടക്കും.
15 ന് ശിവരാത്രി പൂജ.
16 ന് കുംഭമാസത്തിലെ വിശേഷാൽ സർപ്പപൂജ രാത്രി 9 ന്.
17ന് രാവിലെ 5 മണിക്ക് നടതുറപ്പും കുംഭമാസ കറുത്തവാവ് ദർശനവും ഉണ്ണിയപ്പം പ്രസാദം വിതരണവും നടക്കും.
ശിവരാത്രി ദിവസമായ 15 ന് ദിവസ പൂജയും, ചുറ്റുവിളക്കു സമർപ്പണവും ദീപാരാധനയും നാമജപവും ഉണ്ടാവും.
കുംഭം, കർക്കിടകം, തുലാം മാസങ്ങളിലെ കറുത്തവാവു ദിവസങ്ങളിലാണ് വിശേഷാൽ പിതൃപൂജയും വെള്ളം കുടിവയ്പും മറ്റ് വിശേഷാൽ ചടങ്ങുകളും ഉണ്ടാവുക.














































































