ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ഉച്ചയ്ക്കുശേഷം ശിവശങ്കറിനെ ഇ ഡി കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാൻഡ് റിപ്പോർട്ടിലൂടെ അറിയിക്കും. അന്വേഷണസംഘം ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിൻ്റെയും ചാർട്ടേഡ് അക്കൗണ്ടൻ്റ് വേണുഗോപാലിൻ്റെയും മൊഴികൾ അടക്കമുള്ള വിവരങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും.
