തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞെങ്കിലും വോട്ട് ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന.
രണ്ടാം ഘട്ടം കൂടി കഴിഞ്ഞതോടെ ആകെ പോളിങ് 73.69% .കഴിഞ്ഞ തവണത്തെക്കാൾ (2.10 കോടി) മുക്കാൽ ലക്ഷം പേർ ഇത്തവണ കൂടുതൽ വോട്ട് ചെയ്തു.
ഇന്ന് അന്തിമ കണക്കും പിന്നീട് തപാൽ ബാലറ്റും കൂടി ചേർക്കുമ്പോൾ കുറച്ചുകൂടി വർധനയുമുണ്ടാകും.
കോവിഡ് കാലത്തു 2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 75.95% ആയിരുന്നു പോളിങ് എങ്കിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി.
ഇന്നലെ വോട്ടെടുപ്പു നടന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ കോട് ജില്ലകളിലെ പോളിങ് 76.08% ആണ്.
ആദ്യ ഘട്ടത്തിലെ 7 ജില്ലകളിൽ 70.91% ആയിരുന്നു പോ ളിങ്.
14 ജില്ലകളിൽ ഏറ്റവും ഉയർന്ന പോളിങ് വയനാട്ടി ലാണ് (78.32%).കുറവ് പത്തനംതിട്ടയിലും (66.78%)
എല്ലാ ജില്ലയിലും പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞു.
നാളെ രാവിലെ 8 മുതലാണു വോട്ടെണ്ണൽ.
പു തിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21നു നടക്കും.














































































