നിലവിൽ മഴയുടെ ശക്തി കുറഞ്ഞ് കാലാവസ്ഥ തെളിഞ്ഞ് കാണുന്ന സാഹചര്യത്തിൽ
നാളെ കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ വെടിക്കെട്ട് നടത്തുമെന്ന് തൃശ്ശൂർ ജില്ലാ കലക്ടർ അറിയിച്ചു.
മെയ് 20ന് ഉച്ചക്ക് ശേഷം 2 മണി മുതൽ
03.30 വരെ വെടിക്കെട്ട് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.
തൃശൂർ പൂരത്തോടനുബന്ധിച്ച് മെയ് 11ന് പുലർച്ചെ
നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്ന് പല തവണ മാറ്റിവെക്കുകയായിരുന്നു.