കോട്ടയം: ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ ഹൈസ്‌ക്കൂളുകളിൽ കായിക അധ്യാപകരെ താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒക്ടോബർ 29ന് രാവിലെ 11 ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യലയത്തിൽ അഭിമുഖം നടത്തും. യോഗ്യത എസ്.എസ് എൽ.സി, ബി.പി.ഇ.ഡി അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലകളിൽനിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം/ തത്തുല്യം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ/അറ്റസ്റ്റഡ് കോപ്പിയുമായി ഹാജരാകണം. വിശദവിവരത്തിന് ഇമെയിൽ: ddektm.dge@kerala.gov.in , ddeednkottayam@yahoo.com.













































































