ഇടുക്കി: സിഗററ്റ് കൊമ്പനെന്ന കാട്ടാന ചരിഞ്ഞ നിലയിൽ. ചിന്നക്കനാൽ ബിഎൽ റാം സ്വദേശി ഈശ്വരൻ്റെ ഏലത്തോട്ടത്തിലാണ് 'സിഗരറ്റ് കൊമ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്.വൈദ്യുതക്കമ്പിയിൽ നിന്നും ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.വി വെജി പറഞ്ഞു. വെറ്ററിനറി സർജൻമാരായ ഡോ. നിഷ റേയ്ച്ചൽ, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു.
