കോട്ടയം: മണിപ്പൂർ കലാപത്തിൽ ദുരിതം അനുഭവിക്കുന്നജനതയ്ക്ക്ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ക്രിസ്ത്യൻ സംഘടനകളുടെയും രാഷ്ട്രീയ നേതാക്കളുടെയും അഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധ സമ്മേളനം നടത്തി. ഇന്നലെ വൈകിട്ട് 6.30 ന് കളത്തിപ്പിടി കവലയിൽ ചേർന്ന പ്രതിഷേധ യോഗം വിജയപുരം പഞ്ചായത്ത് പ്രസിഡണ്ട് സോമൻ കുട്ടി ഉദ്ഘാടനം ചെയ്യതും. മുൻ പഞ്ചായത്ത് പ്രസിഡണ്ട് റോയ് ജോൺ ഇടത്തറയുടെ അധ്യക്ഷതയിൽ റവ:ജോൺ മത്തായി, റവ:സേവ്യർച്ച് തൈപ്പാടത്ത്,റവ:ജോൺ ഉമ്മൻ,റവ: ജോജി ഉമ്മൻ ഫിലിപ്പ്, മദർ സുപ്പീരിയർ ആർദ്ര, സിസി ബോബി, രജനി സന്തോഷ്, ബോബി ഏലിയാസ്, ഷാജി ജോർജ്, പ്രവീൺ.വി.ജെയിംസ്, സന്തോഷ് മാത്യു, ഷോർളി സ്കറിയ, മനോജ്.വി.പോൾ,ജോസ്കെ.ജി.പ്രസന്നൻ, ഷിബു ഏഴേപുമ്പയിൽ, ജോൺ.ഇ.ജോൺ എന്നിവർ പ്രസംഗിച്ചും.
പ്രതിഷേധ യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ.