വിനോദസഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നു കൊടുക്കും. മഴക്കാലത്ത് തകർന്ന റോഡുകൾ പുനർ നിർമ്മിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രം വീണ്ടും സജീവമാകുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് പൊന്മുടി അടച്ചിട്ടത്. പന്ത്രണ്ടാം വളവിൽ റോഡ് ഇടിഞ്ഞതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. റോഡ് പുനർനിർമ്മിച്ചതിന് പിന്നാലെ പ്രവേശനം അനുവദിക്കാൻ ടൂറിസം ദുരന്തനിവാരണ വകുപ്പുകൾ തീരുമാനിക്കുകയായിരുന്നു. റോഡ് വികസന പ്രവൃത്തികൾ തുടരുന്നതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
