ഏറ്റുമാനൂർ തവളക്കുഴി തങ്കഭവനിൽ (ശ്രീശൈലം) കെ. എൻ. അപ്പുക്കുട്ടൻ (97) അന്തരിച്ചു. ആലപ്പുഴയിലെ പ്രസിദ്ധ ചലച്ചിത്ര നിർമാണ വിതരണസ്ഥാപനങ്ങളായിരുന്ന 'ഉദയ', 'നവോദയ' സ്റ്റുഡിയോകളിൽ സൗണ്ട് എൻജിനീയറായിരുന്നു. വടക്കൻ പാട്ടുകളെ ആധാരമാക്കിയവ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രങ്ങളുടെ ശബ്ദലേഖനം നടത്തിയിട്ടുണ്ട്.
ഭാര്യ പറവൂർ നെല്ലാടത്ത് കുടുംബാംഗം ഓമനക്കുട്ടിയമ്മ.
മക്കൾ: ഉല്ലാസ് കുമാർ, ഷാജി, ബിന്ദു, ബിജി.
മരുമക്കൾ : സിന്ധു ഉല്ലാസ്, ബിന്ദു ഷാജി, ശ്രീകുമാർ, അനിത ബിജി.
സംസ്കാരം 26/10/25 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഏറ്റുമാനൂർ എൻഎസ്എസ് ശ്മശാനത്തിൽ.














































































