കടയ്ക്കൽ ദേവീ ക്ഷേത്രക്കുളത്തിലെ വെള്ളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അമീബിയയുടെ സാന്നിധ്യം ഉണ്ടെന്നു ആരോഗ്യ വകുപ്പ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കുളത്തിലേക്കുള്ള പ്രവേശനം തടഞ്ഞു. സ്ഥലത്ത് എത്തിയ ആരോഗ്യ സംഘവും പഞ്ചായത്ത് അംഗങ്ങളും കുളത്തിലേയ്ക്ക് ഇറങ്ങാതിരിക്കാൻ മുന്നറിയിപ്പ് നൽകി കവാടത്തിൽ റിബൺ കെട്ടി അടയ്ക്കുകയായിരുന്നു.
ആൽത്തറമൂട് സ്വദേശിക്ക് വെള്ളിയാഴ്ചയാണ് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇദ്ദേഹം കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നു. ആരോഗ്യ സംഘം കുളത്തിലെ വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ആരും കുളത്തിലെ വെള്ളം കുളിക്കുന്നതിനോ മറ്റോ ഉപയോഗിക്കരുതെന്ന് ആരോഗ്യം സംഘം മുന്നറിയിപ്പ് നൽകി.