റൂറല്‍ എസ് പി ജി പുങ്കുഴലി ഐ പി എസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവസ്ഥലത്തും കുഴഞ്ഞ് വീണ ഹോട്ടലിന് മുന്നിലും അന്വേഷണം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.കൂടുതല്‍ പേര് ഈ ദ്രാവകം കഴിക്കാന്‍ സാധ്യതയില്ലെന്നും കഴിച്ചിരുന്നുവെങ്കില്‍ ഈ സമയം മരണപ്പെട്ടിരിക്കാം എന്നും എസ് പി പറഞ്ഞു.
ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ എക്സൈസ് ഓഫീസിന് സമീപത്തായുള്ള ഗോള്‍ഡന്‍ ചിക്കന്‍ സെന്ററിനുള്ളിലാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട് പേര് കെമിക്കലായുള്ള ഒരു ദ്രാവകം കുടിച്ചത്.ശാരിക അസസ്ഥതകള്‍ തോന്നിയ ചിക്കന്‍ സെന്റര്‍ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന് നിശാന്ത് സ്കൂട്ടറില്‍ പോകും വഴി ബസ്സ് സ്റ്റാന്റിന് സമീപത്തെ വീനസ് ഹോട്ടലിന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.ഹോട്ടല്‍ ജീവനക്കാര്‍ ഇദേഹത്തെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല. മുളക് എരിയുന്നത് പോലെയായിരുന്നു ഇദേഹത്തിന്റെ സാമീപ്യം എന്നും വായില്‍ നിന്നും മറ്റും നുരയും പതയും വന്നിരുന്നതായും വളരെ ബുദ്ധിമുട്ടിയാണ് ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചതെന്നും വീനസ് ഹോട്ടല്‍ ക്യാഷിയര്‍ ജോപ്സണ് പറഞ്ഞു.
നിഷാന്തിന്റെ കൂടെ ഇതേ ദ്രാവകം കുടിച്ചിരുന്ന എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന് മകന് ബിജുവിനെ നിഷാന്തിന്റെ വീട്ടുക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.ഇദ്ദേഹത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കില്ലും തിങ്കളാഴ്ച്ച പുലര്‍ച്ചേ ഇദേഹവും മരണപ്പെടുകയായിരുന്നു.നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പോലീസ് കണ്ടെടുത്ത് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്.സയന്റിഫിക്ക് പരിശോധയ്ക്കും പോസ്റ്റ്മാര്‍ട്ടത്തിനും ശേഷം മാത്രമേ ഏത് ദ്രാവകമാണ് കഴിച്ചതെന്ന് കണ്ടെത്താന്‍ കഴിയു എന്ന് പോലീസ് അറിയിച്ചു.ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസിനാണ് അന്വേഷണ ചുമതല.