ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. ഇന്നലെ മാത്രം ദർശനം നടത്തിയത് 105680 ഭക്തർ. മകരവിളക്ക് മഹോത്സവത്തിന് നടതുറന്നതിന് ശേഷം ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയതും ഇന്നലെ.
തീർത്ഥാടകർക്ക് പമ്പ മുതൽ നിയന്ത്രണം. പലയിടങ്ങളിലും ബ്ലോക്കുകളിലായി തീർത്ഥാടകരെ തടയുന്നു.
ഇന്നിതേവരെ മലചവിട്ടിയത് 45000 ൽപ്പരം ഭക്തർ. മകരവിളക്കിന് നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ ദർശനം നടത്തിയത് ആറര ലക്ഷത്തോളം ഭക്തർ.














































































