ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോട് കൂടി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിന്റെ ഫലമായി വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് തീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് രാത്രി കേരള തീരത്ത് 2.5 മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലൈ 23 വരെ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്