നിർമ്മാണ തൊഴിലാളികളുടെ ക്ഷേനിധിയും മറ്റു ആനുകൂല്യങ്ങളും നല്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും ആനുകൂല്യങ്ങൾ കൊടുക്കാൻ കഴിയാത്ത സർക്കാർ വിഹിതം വാങ്ങിക്കുന്നത് നിർത്തി വെക്കണമെന്നും intuc പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി മോഹനൻ അധ്യക്ഷനായ ചടങ്ങ് ജില്ലാ പ്രസിഡന്റ് ഡോ:ജോസ് ജോർജ് പ്ലാത്തോട്ടം ഉത്ഘാടനം ചെയ്തു. എ.പി നാരായണൻ,സുരേഷ് കാനായി,കുട്ടിനേഴത്തു വിജയൻ,ഗംഗാധരൻ, ലോറൻസ്,സുരേഷ് രാമന്തളി,വത്സല മോഹൻ തുടങ്ങിയവർ സംസാരിച്ചു.
സർവീസിൽ നിന്നും വിരമിച്ച ചെറുപുഴയിലെ ചുമട്ടു തൊഴിലാളി യൂണിയൻ നേതാവ് പി.മോഹനൻ, ചിത്രകാരൻ വൈശാഖൻ, പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്ലാക്കൽ അശോകൻ, വെള്ളൂർ മണ്ഡലം പ്രസിഡന്റ് കെ.ടി ഹരീഷ്, കോറോം മണ്ഡലം പ്രസിഡന്റ് പ്രശാന്ത് കോറോം തുടങ്ങിയവരെ ആദരിച്ചു. വിനോദ് സി.കെ അന്നൂർ നന്ദി പറഞ്ഞു.