തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. തിരുവനന്തപുരത്തു മീറ്റ് ദ് പ്രസ്സിലാണ് അടൂർ രാജിപ്രഖ്യാപനം നടത്തിയത്.കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പാണ് അടൂരിൻ്റെ രാജിപ്രഖ്യാപനം.മാർച്ച് 31 വരെയായിരുന്നു അടൂരിൻ്റെ കാലാവധി.മാധ്യമങ്ങൾ ആടിനെ പേപട്ടിയാക്കി പേപട്ടിയെ തല്ലിക്കൊല്ലുകയാണെന്ന് അടൂർ പറഞ്ഞു. ഡയറക്ടർ ശങ്കർ മോഹനെതിരെ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായി ദീർഘനേരം സംസാരിച്ചതിനു ശേഷമാണ് താൻ രാജിവെക്കാൻ തീരുമാനിച്ചതെന്നും അടൂർ പറഞ്ഞു.ശങ്കർ മോഹൻ്റെ രാജിക്ക് പിറകെ അടൂരിൻ്റെ രാജിക്കായും ആവശ്യമുയർന്നിരുന്നു.















































































