ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിലാണെന്നും ഇടനില നിന്നാണ് തട്ടിപ്പ് നടത്തിയതെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്.
സ്വർണ വ്യാപാരി ഗോവർധൻ പോറ്റി വഴി നൽകിയത് ഒന്നരക്കോടി രൂപയാണ്. ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിലെ വ്യാപാരികളും പോറ്റി വഴി ബോർഡിന് പണം നൽകിയിരുന്നു. വ്യവസായികൾ നൽകിയ പണം ഉണ്ണിക്കൃഷ്ണൻ പോറ്റി വകമാറ്റി ചെലവഴിച്ചു. പണം പലിശയ്ക്ക് നൽകിയാണ് പോറ്റി പണം സമ്പാദിച്ചത്.
തമിഴ്‌നാട്ടിൽ നിന്നുള്ള ഡി മണി എന്ന സംഘവും തിരുവനന്തപുരത്ത് എത്തിയിരുന്നു. വിഗ്രഹ തട്ടിപ്പിനായിട്ടാണ് സംഘമെത്തിയത്. ഒരു വാഹനം നിറയെ പണവുമായി എത്തിയെന്നാണ് ലഭിച്ച വിവരമെന്നാണ് വ്യവസായിയുടെ മൊഴി.














































































