അപകടത്തി അയ്മനം കരോട്ട് വീട്ടിൽ രജനി (29), രജനിയുടെ മക്കളായ അളകനന്ദ , ദേവനന്ദൻ, പുളിക്കൽ താഴെവീട്ടിൽ അർജുൻ (23) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് ഓടിച്ചിരുന്ന ഷിബുവിനെ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഒമ്പതര യോടുകൂടി അയ്മനം കല്ലുമട ഷാപ്പിന് സമീപമായിരുന്നു അപകടം. കുടയമ്പടി ഭാഗത്തുനിന്നും എത്തിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് അയ്മനം പരിപ്പ് റോഡിൽ നേരിയ ഗതാഗത തടസ്സവും ഉണ്ടായി.