മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും തന്റെ അനുഭവമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ മുസ്ലിം വിരോധിയാക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നു. ഞാൻ എപ്പോഴും സംസാരിക്കുന്നത് മതസൗഹാർദമാണ്. ഈ മാധ്യമപ്രവർത്തകനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്‌ലിങ്ങളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈരാറ്റുപേട്ടക്കാരനായ മാധ്യമപ്രവർത്തകൻ എംഎസ്എഫ് നേതാവും തീവ്രവാദിയുമാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശിവഗിരി പോലൊരു പുണ്യസ്ഥലത്ത് നിന്ന് ചോദിക്കേണ്ട ചോദ്യമല്ല അയാൾ ചോദിച്ചത്. തന്നെ മനപ്പൂർവം മുസ്ലിം വിരോധിയാക്കാനാണ് ശ്രമിച്ചത്. ഒമ്പതര വർഷം കഷ്ടപ്പെട്ടതിന് ശേഷം തങ്ങളുടെ സാമ്രാജ്യം സൃഷ്ടിക്കുമെന്ന് വർഗീയമായി പ്രസംഗിച്ചതൊന്നും ഒരുചാനലും ചർച്ചയാക്കിയില്ല. ശിവഗിരിയിൽ താൻ വർഗീയ പരാമർശം നടത്തിയത് കിട്ടിയിട്ട് ആഘോഷിക്കാനായിരുന്നു ആഗ്രഹം. ശിവഗിരി അത് പറയേണ്ട സ്ഥലമാണോയെന്നും അദ്ദേഹം ചോദിച്ചു. മുസ്ലീങ്ങളുമായി നല്ല ബന്ധത്തിൽ പോകുമ്പോൾ എന്നെയൊരു മുസ്ലിം വിരോധിയാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.















































































