ലൈഫ് മിഷന് അഴിമതിക്കേസില്‍ കരാറുകാരന് സന്തോഷ് ഈപ്പന് ജാമ്യം.
ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്, പത്ത് തവണ ഇ ഡിക്ക് മുന്നില്‍ ഹാജരായിരുന്നു.
നിലവില്‍ ഏഴ് ദിവസം ഇ ഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു.
അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന് കോടതിയെ അറിയിച്ചു.
പ്രതിഭാഗത്തിന്റെ ഈ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.