ഗോകുലം ഗോപാലൻ വിചാരിച്ചാൽ എസ് എൻ ഡി പി യോഗത്തെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
യോഗത്തെ തകർക്കാൻ ഗോപാലൻ നേരത്തെയും പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്.
അപ്പോഴൊക്കെ പരാജയപ്പെട്ടു പിന്മാറേണ്ടിയും വന്നു.
ഓരോ കാലത്തും ശകുനിമാരെ മുന്നിൽനിർത്തി കളിക്കും, ഒടുവിൽ തോൽക്കും.
എസ് എൻ ഡി പി യോഗവും ഭരണനേതൃത്വവും ഇപ്പോഴുള്ളത് പോലെ തന്നെ ശക്തമായി തുടരുക തന്നെ ചെയ്യുമെന്നും വെള്ളാപ്പള്ളി.