കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്.
20 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്.
കോൺഗ്രസിൻ്റെ 13 സ്ഥാനാർഥികളെയും കേരള കോൺഗ്രസിന്റെ 7 സ്ഥാനാർഥികളെയുമാണു പ്രഖ്യാപിച്ചത്. കുമരകം, കേരള കോൺഗ്രസ് വിട്ടുനൽകിയ വെള്ളൂർ, മുസ്‌ലിം ലീഗ് വിട്ടുനൽകിയ വൈക്കം ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്നു പ്രഖ്യാപിക്കുമെന്നു ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു.
ബ്ലോക്ക്- ഗ്രാമപ്പഞ്ചായത്ത് - സീറ്റ് വിഭജനവും പൂർത്തിയാക്കിയെന്നും എറ്റവും ശക്തരായ സ്ഥാനാർഥികളെയാണു രംഗത്തിറക്കുന്നതെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ.ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ പറഞ്ഞു.
ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ
1. വാകത്താനം - ജോഷി ഫിലിപ്പ്,
2. തലയാഴം - എം. മുരളി നീണ്ടൂർ,
3. കടുത്തുരുത്തി- ആൻ മരിയ ജോർജ്,
4. ഉഴവൂർ -അനിത രാജു,
5. പൂഞ്ഞാർ - ആർ.ശ്രീകല,
6. മുണ്ടക്കയം- പി. ജീരാജ്,
7. എരുമേലി - ആശാ ജോയി,
8. പൊൻകുന്നം- അഭിലാഷ് ചന്ദ്രൻ,
9. അയർക്കുന്നം - ഗ്രേസി കരിമ്പന്നൂർ,
10. പുതുപ്പള്ളി - സിനി മാത്യു,
11. കുറിച്ചി - ബെറ്റി റ്റോജോ,
12. പാമ്പാടി - പി.എസ്. ഉഷാകുമാരി,
13. തലനാട് - ബിന്ദു സെബാസ്റ്റ്യൻ.
ജില്ലാ പഞ്ചായത്തിലെ കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ
1. അതിരമ്പുഴ - അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ.
2. കുറവിലങ്ങാട് - ജോസ്മോൻ മുണ്ടക്കൽ
3. കിടങ്ങൂർ - ഡോ. മേഴ്സി ജോൺ മൂലക്കാട്ട്
4. ഭരണങ്ങാനം - ലൈസമ്മ ജോർജ്ജ് പുളിങ്കാട്
5. കാഞ്ഞിരപ്പള്ളി - തോമസ് കുന്നപ്പള്ളി
6. കങ്ങഴ - അജിത്ത് മുതിരമല
7. തൃക്കൊടിത്താനം - വിനു ജോബ്













































































