ബഫർ സോൺ വിഷയത്തിൽ പരാതി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പരാതികൾ നൽകാം.ഇതിനകം അരലക്ഷത്തിലധികം പരാതികൾ ഹെല്പ് ഡെസ്കുകൾ മുഖേന ലഭിച്ചു.ഫീൽഡ് സർവേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതുതായി കണ്ടെത്തുന്ന നിർമിതികളുടെ പൂർണ്ണ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനായിട്ടില്ല.ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് പീച്ചി വൈൽഡ് ലൈഫിന് കീഴിലാണ്.ബഫർ സോണിലുള്ള നിർമ്മിതികൾ കണ്ടെത്താനുള്ള ഫീൽഡ് സർവേ തുടരുകയാണ്.
