ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ത്യ ഉയർത്തിയ 76 റൺസ് വിജയലക്ഷ്യം തികച്ചും ദുഷ്കരമായ സാഹചര്യത്തിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. മൂന്നാം ദിനം 18.5 ഓവറുകൾക്കുള്ളിൽ കളിയവസാനിച്ചു. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ 2-1 എന്ന നിലയിലായി. നാലാം ടെസ്റ്റ് മാർച്ച് 9 മുതൽ അഹമ്മദാബാദിൽ നടക്കും.
