ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 48 വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചെന്നൈയിലെ ജെഇഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു.
എം മലയാള നടി കാവേരിയുടെ മുൻ ഭർത്താവ് ആയിരുന്നു സൂര്യ കിരണ്‍. സംവിധാന സംരംഭങ്ങള്‍ക്ക് പുറമെ, ബിഗ് ബോസ് തെലുങ്കിലെ മുൻ മത്സരാർത്ഥിയായിരുന്നു സൂര്യ കിരണ്‍.തെലുങ്ക് സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട പേരാണ് സൂര്യ കിരണ്‍. 1978-ല്‍ സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്.
പിന്നീട്, 200-ലധികം ഫീച്ചർ ഫിലിമുകളില്‍ അദ്ദേഹം പ്രവർത്തിച്ചു. ഒരു നടൻ എന്നതിലുപരി, തെലുങ്ക് റൊമാൻ്റിക് ഡ്രാമയായ 'സത്യം' എന്ന ചിത്രത്തിലൂടെയാണ് കിരണ്‍ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട്, 'ബ്രഹ്മാസ്ത്രം' (2006), 'രാജു ഭായ്' (2007), 'ചാപ്റ്റർ 6' (2010) തുടങ്ങി നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ബിഗ് ബോസ് തെലുങ്ക് സീസണ് 4ല്‍ സൂര്യയും പങ്കെടുത്തിരുന്നു.