സമരം ചെയ്യാൻ പോലും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകളുടെ ജീവിതക്കാഴ്ചകളിലൂടെ നാളിതു വരെ തുടർന്നു പോരുന്ന പാട്രിയാർക്കിയൽ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയാണ് "മാറ്റാൾ" എന്ന നാടകം. ബാബറി എന്ന് പേരിട്ട എം ജി നാടകോത്സവത്തിൽ എസ് ബി കോളേജ് ചങ്ങനാശ്ശേരി അവതരിപ്പിച്ച നാടകം സമകാലിക വർഗ്ഗീയ ഫാസിസത്തിൻ്റെ പച്ചയായ ചിത്രീകരണത്തിലൂടെ തകർക്കപ്പെട്ട ബാബറിയും, പുതിയ പ്രതിഷ്‌ഠാ കർമ്മങ്ങളും, മനുസ്‌മൃതിയും കൂടി ഇമേജായി വന്നപ്പോൾ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടികൾ വാങ്ങി .
സത്യാന്വേഷണ പരീക്ഷണങ്ങളിൽ നിന്നും തുടങ്ങി മനുസ്‌മൃതിയിൽ അവസാനിക്കുന്ന നാടകം വർത്തമാനകാല രാഷ്ട്രീയത്തിന്റെ തീവ്രമുഖങ്ങളെ പച്ചയായി ആവിഷ്ക്കരിച്ചിരിക്കുന്നു . യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നാടകം .സ്വാതന്ത്യ സമരത്തിലെ വനിതകൾ ...സമരം ചെയ്യാൻ പോലും സ്വാതന്ത്ര്യമില്ലാത്തവർ

.... ഈ സമര വനിതകളുടെ ജീവിതം നാടകം പറയുന്നു. നാടകത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡോക്ടർ . ജെബിൻ ജെ .ബി
അരങ്ങിൽ .. അലൻ കരിഷ്മ ജോസഫ്, ജെഫിൻ ജോസഫ്, ആരോൺ വർഗീസ് ജേക്കബ്, നിരഞ്ജന ബാലചന്ദ്രൻ, ലൂസി പീലിപ്പോസ്, പ്രവി കാർത്തിക്ക്, ലിൻസ മറിയം വർഗീസ്, എബിൻ ജോസഫ്, നികിത മോനിച്ചൻ. ലൈറ്റ് ഡിസൈൻ : അരുൺ മോഹൻ, കവിത : ബിനീഷ് പുതുപ്പണം ,സംഗീതം: അലൻ പീറ്റർ, ആകാശ്, വസ്ത്രാലങ്കാരം : റിയ സണ്ണി, കൊറിയോഗ്രാഫി : റോസ് ലിജിയ വി എം , ചാരു നാരായണൻ , ആർട്ട് : ഗിരി ശങ്കർ, അഭിജിത്ത് വി മേനോൻ, നിതിൻ രാജ, മുബഷിർ ആർ.
